About KT Gafoor

Home/About

KT Gafoor

KT Gafoor, also known as KT, was a prominent figure in the political, religious and cultural life of Naripetta. Gafoor, a native of Naripetta Mullampath, passed away in his youth but was a hard worker who devoted his life to Muslim League politics. During his 40 years of life, he has done more political and charitable work than a man could have done in a lifetime. Gafoor was a person who was at the forefront of solving the problems of others irrespective of caste or creed.
KT is a name that has been at the forefront of building the Muslim League movement in the center of the opposition's strength area in the hilly region and has given much confidence to the co-activists. Colleagues remember that KT is the best organizer who can do the work he has undertaken with sincerity and at the right time. KT's presence gave his colleagues a lot of courage in any crisis. KT was a favorite even of his opponents, who preferred unity and settled internal party disputes amicably.
He started working in MSF through student politics from Naripetta RNM High School. Later he was in charge of MSF, Youth League Panchayat and constituency levels. He died prematurely while he was the secretary of Nadapuram constituency youth league. Even on his deathbed, he would remind visitors to work for the betterment of the party and the country. KT, who is also an outstanding philanthropist, would always discuss the glory of blood donation. This is an online blood group directory prepared by the Naripetta Panchayat Youth League Committee in his honor. Committee also runs a youth center under his name, which carries out various charitable activities.

നരിപ്പറ്റയിലെ രാഷ്ട്രീയ-മത-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വിക്തിത്വമായിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കെ.ടി എന്ന കെ.ടി ഗഫൂർ. നരിപ്പറ്റ മുള്ളമ്പത്ത് സ്വദേശിയായ ഗഫൂർ യൗവനത്തിൽ വിട പറഞ്ഞെങ്കിലും തന്റെ ജീവിതം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെച്ച കർമ്മയോഗിയായിരുന്നു. 40 വർഷത്തെ ജീവിതത്തിനിടക്ക് ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്ത് തീർക്കാൻ പറ്റാത്തത്ര രാഷ്ട്രീയ - ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ ശരീരം മാരകമായ അസുഖം കാർന്നു തിന്നുമ്പോഴും സുസ്മേര വദനനായി ജാതി-മത ഭേദമന്യേ അന്യന്റെ പ്രയാസങ്ങൾ പരിഹരിക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിത്വമായിരുന്നു ഗഫൂർ.
മലയോര മേഖലയിൽ എതിർ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിൽക്കുകയും പ്രവർത്തകർക്ക് ഏറെ ആത്മവിശ്വാസം നൽകുകയും ചെയ്ത ഒരു നാമമാണ് കെ.ടി. ആത്മാർത്ഥത മുഖമുദ്രയാക്കി ഏറ്റെടുത്ത പ്രവർത്തികൾ കൃത്യ സമയത്ത് ചടുലതയോടെ ചെയ്ത് തീർക്കുന്ന മികച്ച സംഘടകനാണ് കെ.ടി എന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സഹപ്രവർത്തകർക്ക് കെ.ടി യുടെ സാന്നിധ്യം ഏറെ ധൈര്യം നൽകിയിരുന്നു. ഐക്യത്തിന് മുൻഗണന നൽകുകയും ഉൾപ്പാർട്ടി തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യുന്ന കെ.ടി എതിരാളികൾക്ക് പോലും പ്രിയപ്പെട്ടവനായിരുന്നു.
നരിപ്പറ്റ ആർ.എൻ.എം ഹൈസ്കൂളിൽ നിന്നും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എം.എസ്.എഫിൽ പ്രവർത്തനം ആരംഭിച്ചു. പിന്നീടങ്ങോട്ട് എം.എസ്.എഫ്, യൂത്ത്‌ ലീഗ് പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചു. നാദാപുരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കെയാണ് അകാല ചരമം പ്രാപിച്ചത്.
മരണകിടക്കയിൽ പോലും തന്നെ സന്ദര്ശിക്കുന്നവരോട് പാർട്ടിയുടെയും നാടിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ഓർമ്മിപ്പിക്കുമായിരുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കെ.ടി രക്ത ദാനത്തിന്റെ മഹത്വം എപ്പോഴും ചർച്ച ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ആദരസൂചകമായി നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഒരുക്കിയ ഓൺലൈൻ രക്ത ഗ്രൂപ്പ് ഡയറക്ടറിയാണിത്. കൂടാതെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന യൂത്ത് സെന്ററും അദ്ദേഹത്തിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പാദമുറപ്പിച്ച കാലം മുതൽ തിരഞ്ഞെടുത്ത ജീവിത പാതയിൽ തിരിഞ്ഞ്‌ നോട്ടമില്ലാതെ മുന്നേറിയ ഒരു ജീവിതം, ബാക്കി വച്ച വഴിയോരങ്ങളെ പിൻ ഗാമികൾ പിന്തുടരുമ്പോൾ ആവേശമായി രക്തത്തിലലിയുകയാണു ആ പ്രിയ സുഹൃത്തിന്‍റെ നാമധേയം . അതാണു ഞങ്ങളുടെ കെ.ടി. രക്തവും ജീവിതവും ആവശ്യ സമയങ്ങളിലെല്ലാം വിശ്വാസത്തിനായി പണയപ്പെടുത്തിയ ഞങ്ങളുടെ പ്രിയ സഹോദരന്‍റെ പേരിൽ ധന്യമാക്കുകയാണു ഈ ഡയറക്റ്ററിയെ.